26 December Thursday

നാൽപതാണ്ട് മുമ്പ് കെഎസ്‌യു കൊലയാളികൾ സെെമൺ ബ്രിട്ടോയെ കുത്തി വീഴ്ത്തിയത് ഒക്ടോബർ 14ന് ; 83 ആ ദിനങ്ങള്‍ ദേശാഭിമാനിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 14, 2023

 കെഎസ്‌യുവിന്റെ കൊലക്കത്തി സൈമൺ ബ്രിട്ടോയെ കുത്തി വിഴ്ത്തിയതിന്റെ  നാല്പതാമത് വർഷമാണിത്. അന്നുമുതൽ അരക്കുതാളെ തളർന്ന് ജീവിതം വീൽചെയറിലേക്ക്  മാറ്റേണ്ടിവന്നുവെങ്കിലും  സമരതീഷ്ണമായ മുന്നേറ്റങ്ങളിൽ മുന്നിൽ നിന്നു നയിച്ച ആ ധീരസഖാവ് 2018 ഡിസംബർ 31നാണ് വിട്ടുപിരിഞ്ഞത്. എസ്എഫ്‌ഐ സംസ്ഥാന വൈസ്‌പ്രസിഡന്റായിരുന്ന ബ്രിട്ടോയേ 1983 ഒക്ടോബർ 14ന് ഉച്ചക്ക് മൂന്നു മണിക്ക് ശേഷമാണ് കെഎസ്‌യു ഗുണ്ടകൾ ആക്രമിക്കുന്നത്.

എറണാകുളം ജനറൽ ആശുപത്രിലെ മോർച്ചറിക്ക് സമീപമുള്ള ടെലഫോൺ ബൂത്തിന് മുന്നിൽ വച്ചായിരുന്നു ആക്രമണം .  പിന്നീട്  ബ്രിട്ടോ മൂന്നര പതിറ്റാണ്ടുകാലം വീൽചെയറിലിരുന്ന് പോരാടി. തോറ്റുകൊടുക്കാന്‍ തയ്യാറാകാത്ത അദ്ദേഹം വീല്‍ചെയറിലിരുന്ന് ജീവിതവും രാഷ്ട്രീയവും തിരിച്ചുപിടിച്ചു. സമരവേദികളിലും സാംസ്‌കാരികവേദികളിലും  സജീവമായി.ഇന്ത്യമുഴുവൻ നിരന്തരം യാത്രചെയ്തു.  നിയമസഭാ സാമാജികനുമായി.

സൈമൺ ബ്രിട്ടോ- ദേശാഭിമാനി സ്‌പെഷ്യൽ പേജ് ഇവിടെ വായിക്കാം

ബ്രിട്ടോയ്ക്ക് കുത്തേറ്റ വാര്‍ത്ത ദേശാഭിമാനി ചിത്രം സഹിതം ഒക്ടോബര്‍ 15നുഒന്നാം പേജില്‍  നല്‍കി ..വാര്‍ത്ത താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്ത്  വായിക്കാം:

1983 ഒക്ടോബറിലെ ആ ദിവസങ്ങള്‍ എറണാകുളത്തെ വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകര്‍ക്കും പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നോവിന്റെയും ഉദ്വേഗത്തിന്റെയും ആശങ്കയുടെയും നിമിഷങ്ങളാണ് സമ്മാനിച്ചത്‌. മാരകമായി കുത്തേറ്റ പ്രിയ സഖാവിന്റെ ജീവന്‍ തിരികെ പിടിയ്ക്കാനാകുമോ എന്ന അലട്ടലിലായിരുന്നു എല്ലാവരും. സൈമണ്‍ ബ്രിട്ടോയെ പ്രവേശിപ്പിച്ച മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ കൂടിനിന്നത് നൂറുകണക്കിനു സഖാക്കളാണ്.

 പിറ്റേദിവസം ആരോഗ്യനില സംബന്ധിച്ച വിശദ വാര്‍ത്തയും ഒന്നാം പേജില്‍ ഉണ്ടായിരുന്നു. തുടര്‍ ദിവസങ്ങളിലും ആരോഗ്യനില സംബന്ധിച്ച വാര്‍ത്തകളും ആക്രമണത്തിനെതിരെ നാടാകെ അലയടിച്ച പ്രതിഷേധത്തിന്റെ വാര്‍ത്തകളും പത്രത്തില്‍ നിറഞ്ഞു. എസ്എഫ്ഐ സംസ്ഥാന പ്രസിഡനന്റ് കെ സുരേഷ് കുറുപ്പ് ,സെക്രട്ടറി സി പി ജോണ്‍,ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്റ് എം വി ഗോവിന്ദന്‍  സെക്രട്ടറി എം വിജയകുമാര്‍ തുടങ്ങിയവരടക്കം വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളൊക്കെ കൊച്ചിയില്‍ ക്യാമ്പ് ചെയ്തു. പ്രാദേശികമായി ചേര്‍ന്ന പ്രതിഷേധയോഗങ്ങളില്‍ അവര്‍ സംസാരിച്ചു.

വാര്‍ത്തകള്‍ താഴെ വായിക്കാം:

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top