08 September Sunday

വി എസ് തുടങ്ങി, പിണറായി യാഥാർത്ഥ്യമാക്കി; സ്വപ്ന പദ്ധതിയ്ക്ക് പിന്നിൽ ഇടതുസർക്കാരുകളുടെ ഇച്ഛാശക്തി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

 തിരുവനന്തപുരം> വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യ മദർഷിപ്പായ സാൻ ഫെർണാണ്ടോ ചരിത്ര നിമിഷത്തിലേക്ക് നങ്കൂരമിട്ടതോടെ കോൺഗ്രസ് നേതാക്കളുടെ നുണച്ചീട്ടുകളുടെ വ്യാജ കപ്പലുകളും മുങ്ങുന്നു. തുറമുഖത്തിന്റെ നാൾവഴികളിലെല്ലാം സ്വപ്നപദ്ധതിയ്ക്ക് പിന്നിലെ എൽഡിഎഫ് സർക്കാരുകളുടെ ഇച്ഛാശക്തിയുണ്ട്. 

'അദാനിക്ക് പദ്ധതി, തങ്ങൾക്ക് വിഹിതം' എന്ന മനസ്സിലിരിപ്പുമായി വിഴുങ്ങാൻ നോക്കിയപ്പോൾ അത് അനുവദിക്കാതെ, ജനങ്ങളുടെ താൽപ്പര്യത്തിനൊപ്പം നിന്നാണ് എൽഡിഎഫ് കപ്പൽ അടുപ്പിച്ചത്. ഒരിക്കലും നടക്കില്ലെന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ 'തങ്ങളുടെ കുഞ്ഞ്' എന്ന് വിലപിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന വലിയ സ്വപ്നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഐ എമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. പ്രതിപക്ഷത്തിരുന്നപ്പോൾ സിപിഐ എം എതിർത്തെന്നും ഭരണത്തിൽ വന്നപ്പോൾ ഉത്സാഹം കാണിക്കുന്നുവെന്ന വാദങ്ങളിലെ പൊള്ളത്തരം പഴയകാല വാർത്തകൾതന്നെ തുറന്നുകാണിക്കും. 

നായനാർ സർക്കാരിന്റെ കാലത്ത് സജീവമായ ആലോചനകൾ 2006ൽ വി എസ് സർക്കാരിന്റെ കാലം എത്തിയപ്പോൾ കുറേക്കൂടി മുന്നേറി. പരിസ്ഥിതി അനുമതിക്കുള്ള ശ്രമവും തുടങ്ങി. കോവിഡും മഹാമാരിയുമടക്കം തുടർച്ചയായ പ്രതിബന്ധങ്ങളിലൂടെ കടന്നുപോയപ്പോഴും 2016ലെ പിണറായി സർക്കാർ പദ്ധതി വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടർന്നു.

2013 ഏപ്രിൽ 19ന് വിഴിഞ്ഞം മുതൽ സെക്രട്ടറിയറ്റു വരെ 17 കിലോമിറ്റർ നിരന്ന മനുഷ്യച്ചങ്ങലയുടെ ഒരറ്റത്ത് അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റേ അറ്റത്ത് സിപിഐ നേതാവ് പന്ന്യൻ രവിന്ദ്രനുമായിരുന്നു. പതിനായിരക്കണക്കിന് ജനങ്ങൾ അണിനിരന്ന സമരം അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിനോട് ആവശ്യപ്പെട്ടത് 'തടസ്സങ്ങളെല്ലാം നീക്കി വിഴിഞ്ഞം തുറമുഖം യാഥർഥ്യമാക്കണം' എന്നാണ്.

2006ല്‍ വിഴിഞ്ഞം തുറമുഖ വികസനത്തെ കുറിച്ച്
മന്ത്രി എം വിജയകുർ 

കൈകോർത്തവരിൽ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി എസ്എഫ്എസ്  കോൺവന്റിലെ സിസ്റ്റർമാരടക്കം ഉണ്ടായിരുന്നു. കേന്ദ്രാനുമതി നേടി പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്തതും പിണറായി വിജയനായിരുന്നു.

അതേസമയം, ഉമ്മൻചാണ്ടിയുടെ കാലത്ത് നിയമസഭയിൽ പദ്ധതി അട്ടിമറിക്കപ്പെടുമെന്ന ജനങ്ങളുടെ ആശങ്ക ഉന്നയിച്ച പ്രതിപക്ഷത്തോട് തുറമുഖമന്ത്രി കെ ബാബു പറഞ്ഞത് 'അതിനേക്കാൾ പ്രധാനപ്പെട്ട വിഷയമുണ്ട് ചർച്ച ചെയ്യാൻ എന്നാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പദ്ധതിയ്ക്ക് അതിവേ​ഗം വന്നതോടെ പദ്ധതിയ്ക്ക് തടസമാകുന്ന സമരങ്ങൾക്ക് കോൺ​ഗ്രസ് പിന്തുണ നൽകുകയായിരുന്നു.

വിഴിഞ്ഞം തുറമുഖ നിർമാണത്തെത്തുടർന്നു മറ്റു തീരങ്ങളിൽ ആഘാതമുണ്ടാകുന്ന ഗുരുതര പ്രശ്‌നമുണ്ടെന്നും തുറമുഖത്തിനെതിരായ സമരത്തിനു യുഡിഎഫും കോൺഗ്രസും പിന്തുണ നൽകുമെന്നുമാണ്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top