30 October Wednesday

ഒരേയൊരു വി എസ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023



● 1923 ഒക്‌ടോബർ 20: വെന്തലത്തറ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനനം
● 1927: അമ്മ അക്കമ്മ വസൂരിമൂലം മരിച്ചു
● 1934: അച്ഛൻ ശങ്കരൻ മരിച്ചു. തുടർന്ന്‌ ഏഴാം ക്ലാസിൽ പഠനം നിർത്തി. പറവൂരിലെ തുന്നൽക്കടയിൽ ജോലിക്ക്‌ ചേർന്നു.
● 1939: സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി
● 1940 മാർച്ച്‌: 17–-ാം വയസ്സിൽ കമ്യൂണിസ്റ്റ്‌ പാർടി അംഗം
● 1943: കോഴിക്കോട്ട്‌ ചേർന്ന കമ്യൂണിസ്റ്റ്‌ പാർടിയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തു.
● 1946: പുന്നപ്ര–- വയലാർ സമരസജ്ജീകരണങ്ങളിൽപങ്കെടുത്തു. ഒളിവിൽ കഴിയവേ 
പൂഞ്ഞാർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
● 1948: ജയിൽ മോചിതനായി. കമ്യൂണിസ്റ്റ്‌ പാർടി നിരോധിച്ചതിനാൽ 1952 വരെ ഒളിവിൽ കഴിഞ്ഞു.
● 1952-: കമ്യൂണിസ്റ്റ് പാർടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
● 1954-: പാർടി സംസ്ഥാന കമ്മിറ്റി അംഗം.
● 1956-: ആലപ്പുഴ ജില്ലാ സെക്രട്ടറി.
● 1959: കമ്യൂണിസ്റ്റ് പാർടി ദേശീയ കൗൺസിൽ അംഗം.
● 1964-: ദേശീയ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോന്ന് സിപിഐ എം രൂപീകരണത്തിൽ പങ്കാളി. തുടർന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം.
● 1962: ഇന്ത്യ–- ചൈന യുദ്ധകാലത്ത്‌ ചൈന ചാരൻ 
 എന്ന്‌ മുദ്രകുത്തി ഒരു വർഷത്തോളം ജയിലിലടച്ചു.
● 1967 ജൂൺ 18: കെ വസുമതിയെ വിവാഹം കഴിച്ചു.
● 1980–- 1991: മൂന്നുതവണ പാർടി സംസ്ഥാന സെക്രട്ടറി.
● 1986: പാർടി പൊളിറ്റ് ബ്യൂറോ അംഗമായി.
● 1996 ജൂൺ–- 2005 ജൂലൈ: ദേശാഭിമാനി ചീഫ്‌ എഡിറ്റർ
● 1998–-2001: എൽഡിഎഫ്‌ കൺവീനർ

തെരഞ്ഞെടുപ്പ്‌ പോരാട്ടം
● 1965: നിയമസഭാ തെരഞ്ഞെടുപ്പിൽ 
     അമ്പലപ്പുഴയിൽനിന്ന്‌ മത്സരിച്ചു തോറ്റു. 
     1967ലും 1970ലും ജയിച്ചു. 1977ൽ തോറ്റു.
● 1991ൽ മാരാരിക്കുളത്തുനിന്ന്‌ ജയിച്ച്‌ 
     പ്രതിപക്ഷ നേതാവ്‌. 1996ൽ ഇവിടെ തോറ്റു.
● 2001 മുതൽ 2021 വരെ മലമ്പുഴ മണ്ഡലത്തിൽനിന്ന്‌ 
    നിയമസഭയിലെത്തി.
● 2001–- 2006, 2011–- 2016:  പ്രതിപക്ഷ നേതാവ്‌.   
● 2006–2011:- മുഖ്യമന്ത്രി
● 2016 ആഗസ്‌ത്‌ 3–- 2021 ജനുവരി 30: 
 സംസ്ഥാന ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top