25 November Monday

സൈന്യത്തിന്‌ ബിഗ്‌ സല്യൂട്ട്‌ ; വൈകാരികമായ യാത്രയയപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

 

കൽപ്പറ്റ
വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി. 319 സൈനികരാണ്‌ വയനാട്ടിൽ എത്തിയത്‌. ബെയ്‌ലി പാലം നിർമാണം മുതൽ ദിവസവും സൈന്യം രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും ഉണ്ടായിരുന്നു. കേരള പൊലീസ്‌, ഫയർ ഫോഴ്‌സ്‌, എൻഡിആർഫ്‌, ഇതിന്റെ ഭാഗമായ വിവിധ വിഭാഗങ്ങൾ എന്നിവരും സൈന്യവും തോളോടുതോൾ ചേർന്നാണ്‌ പ്രവർത്തിച്ചത്‌. അവരുടെ കഠിനപ്രയത്‌നത്തിന്‌ ബിഗ്‌ സല്യൂട്ട്‌ നൽകുന്നതായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

ഇവരിൽ 132 പേർ വ്യാഴാഴ്‌ച തിരിച്ചുപോയി. 115 പേർ വെള്ളിയാഴ്‌ച മടങ്ങും. മദ്രാസ്‌ എൻജിനിയറിങ്‌ ഗ്രൂപ്പിലേതുൾപ്പെടെ 46 പേർ തുടരും. തിരിച്ചുപോയവർക്ക്‌ വൈകാരികമായ യാത്രയയപ്പാണ്‌ നൽകിയത്‌. സർക്കാർ സംവിധാനങ്ങളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും അകമഴിഞ്ഞ്‌ പിന്തുണച്ചതായി യാത്രയയപ്പിൽ അവർ പറഞ്ഞു. കോഴിക്കോട്‌ നടന്ന പരിപാടിയിൽ ഉദ്യോഗസ്ഥർക്ക്‌ ആദരവും നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top