22 December Sunday

കുളിരേകും കാറ്റുപാറ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ബോഡിമെട്ടിന് സമീപമുള്ള കാറ്റുപാറ

ശാന്തൻപാറ > കൊച്ചി–  മധുര ദേശീയ പാതയിൽ ബോഡിമെട്ടിനു സമീപമുള്ള കാറ്റുപാറ സഞ്ചാരികൾക്ക്  കുളിരേകും കാഴ്ച. ദേശീയപാതയിൽ തമിഴ്നാട് തേനി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇവിടെ വലിയരീതിയിൽ കാറ്റ് വീശിയടിക്കുന്നത്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയിറങ്ങി ഫോട്ടോയെടുക്കാൻ സമയം കണ്ടെത്തുന്നത്. ഇവിടം നിരവധി സിനിമകൾക്കും വേദിയായിട്ടുണ്ട്.

മൺസൂൺ കാലങ്ങളിൽ വീശുന്ന കനത്ത കാറ്റും ചിന്നി ചിതറി പെയ്യുന്ന മഴയും സഞ്ചാരികളുടെ  മനസ്സ്നിറയ്ക്കും. അടർന്നുവീഴാറായപോലെയാണ്  പാറയുള്ളത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കുറച്ചുഭാഗം അടർന്നുപോയിട്ടുണ്ട്. കനത്ത കാറ്റുവീശുന്ന പ്രദേശ മായതിനാലാണ് കാറ്റുപാറ എന്ന് ഈ പ്രദേശത്തെ വിളിക്കുന്നത്. മഴക്കാലത്തും മഞ്ഞ് കാലത്തും  കാറ്റുപാറ പകരുന്ന കുളിരൊന്ന് അനുഭവിക്കേണ്ടതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top