Continuing rescue service: 1592 persons rescued in two days
ഇടമുറിയാത്ത രക്ഷാദൗത്യം ; രണ്ടുദിവസംകൊണ്ട് രക്ഷിക്കാനായത് 1592 പേരെ
Thursday Aug 1, 2024
കൽപറ്റ> വയനാട്ടിൽ ഉരുൾപൊട്ടിയെത്തിയ മഹാദുരന്തത്തിൽനിന്ന് രണ്ടുദിവസംകൊണ്ട് രക്ഷിക്കാനായത് 1592 പേരെ. ഒരു രക്ഷാദൗത്യത്തിൽ ഇത്രയധികംപേരെ ചുരുങ്ങിയ സമയത്തിൽ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ ഫലം. ആദ്യഘട്ടത്തിൽ ദുരന്തമുണ്ടായതിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 75 പുരുഷന്മാർ, 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിവരാണ്. ഉരുൾപൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടുപോയവരും വീടുകളിൽ കുടുങ്ങിപോയവരുമായ 1386 പേരെയും രക്ഷിച്ചു. 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ ആശുപത്രിയിലെത്തിച്ചു. ഇതിൽ 90 പേർ ചികിത്സയിലാണ്.