അതിനാൽ ഞാനിപ്പോഴും...
Thursday Aug 1, 2024
മേപ്പാടി> "എങ്ങനെയോ രക്ഷപ്പെട്ടതാണ്, ഒന്നരയോടെ വലിയ ശബ്‌ദംകേട്ട് നോക്കുമ്പോൾ വീട്ടുമുറ്റത്തെല്ലാം വെള്ളം. ഒട്ടും താമസിക്കാതെ അമ്മയ്‌ക്കും ഭർത്താവിനുമൊപ്പം മറ്റൊരു വീട്ടിലേക്ക് ഓടിപ്പോയതിനാലാണ് ഇപ്പോഴും ജീവനോടെയിരിക്കുന്നത്' ചൂരൽമല സ്‌കൂൾ റോഡിനടുത്ത് താമസിക്കുന്ന ഭാരതി(49) ക്ക് ഇപ്പോഴും രക്ഷപ്പെട്ടത് വിശ്വസിക്കാനാവുന്നില്ല. മേപ്പാടി സെന്റ്‌ജോസഫ് എച്ച്‌എസ്‌എസിലെ ക്യാമ്പിലുള്ള ഭാരതി ഹൃദയശസ്‌ത്രക്രിയ കഴിഞ്ഞ് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനിടയിലാണ് ഈ ദുരന്തം. 74കാരിയായ അമ്മ പാറുക്കുട്ടിയെ മുറുകെ പിടിച്ചായിരുന്നു രക്ഷപ്പെടാനുള്ള ഓട്ടം. ഓട്ടത്തിനിടയിൽ വീണ് കാലിനും സാരമായി പരിക്കേറ്റു. വീടെല്ലാം വെള്ളം കയറി നശിച്ചു.