'Ma'trayam' to sift

അരിച്ചുപെറുക്കാൻ 'മ'ത്രയം

Friday Aug 2, 2024

ചൂരൽമല > ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനത്തിന് മണ്ണിനടിയിൽനിന്ന്‌  ജീവനും മൃതദേഹങ്ങളും  കണ്ടെത്തുന്ന നായകളും സജീവം. നിരവധിയിടങ്ങളിലെ മൃതദേഹങ്ങൾ നായകൾ കണ്ടെത്തി. 12 അടി താഴ്‌ചയിലുള്ള മൃതദേഹംപോലും ഇവയ്ക്ക് മണംപിടിച്ച് കണ്ടെത്താനാകും. മൂന്നുപേർ പൊലീസിലും മൂന്നുപേർ സെെന്യത്തിലുമാണ്. മാഗി, മായ, മർഫി എന്നിവരാണ് ചൂരൽമലയിലുള്ള പൊലീസ് നായകൾ.

കൊക്കയാർ, പെട്ടിമുടി ദുരന്തസമയത്തും ഇവരുടെ സഹായമുണ്ടായിരുന്നു. ജാക്കിയും ഡിപ്സിയും സാറയുമാണ് സെെന്യത്തിൽനിന്നുള്ളത്. പൊലീസിന്റെ ഏയ്ഞ്ചൽ നിലമ്പൂരിലുമുണ്ട്. കൊച്ചി സിറ്റി പൊലീസിന്റെ മാഗിയും മായയും മൃതദേഹംകണ്ടെത്തുന്ന ബെൽജിയം മലിനോയിന്‌ ഇനത്തിലുള്ളതാണ്. ബാക്കിയെല്ലാം ലാബ്‌ ഇനത്തിലും. സെർച്ച് ആൻഡ് റെസ്ക്യു വിദഗ്ധ മർഫി വയനാട്‌ പൊലീസിന്റേതാണ്‌. രണ്ടിനും ഉപയോഗിക്കാവുന്നതാണ് ആർമിയുടെ നായകൾ.