ദുരിതബാധിതർക്ക്‌ റബ്‌കോയുടെ 
1,000 ജോഡി ചെരുപ്പ്‌

Friday Aug 2, 2024

കൂത്തുപറമ്പ് > വയനാട് മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് വീണ്ടും റബ്‌കോയുടെ  സഹായം. റബ്കോ ഭരണസമിതി 1000 ജോഡി ഹവായ് ചെരുപ്പുകൾ  വയനാട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം 200 കിടക്കകളും നൽകിയിരുന്നു. വയനാട്ടിലേക്കുള്ള വാഹനം  ചെയർമാൻ കാരായി രാജൻ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ വി സുജാത അധ്യക്ഷയായി.