ദുരന്തഭൂമിയിൽ രക്ഷാദൗത്യം തുടരുന്നു; പരിശോധന 6 സോണായി തിരിച്ച്‌

Saturday Aug 3, 2024

കൽപ്പറ്റ> സമാനതകളില്ലാത്ത  രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക്. ആറ്‌ സോണുകളായി തിരിച്ചാണ്‌ പരിശോധന തുടരുന്നത്. അട്ടമല, മുണ്ടക്കൈ,പുഞ്ചിരിമട്ടം, വെള്ളാർമല ജിവിഎച്ച്‌എസ്‌എസ്, പുഴയുടെ അടിത്തട്ട്‌ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ്‌ സോണുകൾ.

ദുരന്തബാധിത മേഖലയിലെ 60 ശതമാനം പ്രദേശത്തെ പരിശോധനയും ഇതിനകം പൂർത്തിയാക്കിയിരുന്നു. വെള്ളിയാഴ്‌ച 14 മൃതദേഹം കണ്ടെത്തി. ഇതിൽ മൂന്നെണ്ണം മലപ്പുറം ജില്ലയിൽനിന്നാണ്‌. സേനയും പൊലീസും അഗ്നിരക്ഷാ പ്രവർത്തകരും വനം, റവന്യൂ വകുപ്പ്‌ ജീവനക്കാരുമുൾപ്പെടെ 1,374 പേരാണ്‌ രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജൻ, പി എ മുഹമ്മദ്‌ റിയാസ്‌, എ കെ ശശീന്ദ്രൻ, ഒ ആർ കേളു എന്നിവർ ദുരന്തമേഖലയിൽ തുടരുകയാണ്.