കണ്ണീരൊപ്പാൻ കേരളം ഒറ്റക്കെട്ട് ; വെള്ളാർമലയിൽ ഉയരും മാതൃകാ സ്‌കൂൾ
Saturday Aug 3, 2024
തിരുവനന്തപുരം
തിരുവനന്തപുരം ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ മാതൃകാപദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കും. ഭൂകമ്പം ഉൾപ്പെടെ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുംവിധം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും നിർമാണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനായി അടിയന്തര നടപടികൾ സ്വീകരിക്കും. എല്ലാ ജില്ലയിലും ഒരു സ്കൂൾ മാതൃകാ സ്കൂളാക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വയനാട്ടിൽ വെള്ളാർമല ജിവിഎച്ച്‌എസ്
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുന്നത് തടയാൻ മലിനമനസുകൾ നടത്തുന്ന ശ്രമത്തെ ചെറുത്ത് കേരളം. വിദ്വേഷപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങൾ പ്രവഹിക്കുകയാണ്. ദുഷ്‌പ്രചരണത്തിന് ജനങ്ങൾ പുല്ലുവില നൽകുന്നില്ലെന്നതിന് തെളിവാണ് ഓരോദിവസവും സിഎംഡിആർഎഫ് അക്കൗണ്ടിലേക്ക് എത്തുന്ന ചെറുതും വലുതുമായ തുകകൾ.
തിരുവനന്തപുരം കോർപറേഷൻ രണ്ടുകോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദൻ രണ്ടുകോടിയും വൈദ്യുതി റെഗുലേറ്ററി കമീഷൻ, പിന്നാക്കവിഭാഗ വികസന കോർപറേഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ, മുൻ എംപി ഡോ. ടി ആർ പാരിവേന്ദർ എന്നിവർ ഒരുകോടി രൂപ വീതവും ദുരിതാശ്വാസനിധിയിലേക്ക് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, ദേവസ്വം കമീഷണർ എന്നിവരും ബോർഡിലെ സ്ഥിരജീവനക്കാരും ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
25 ലക്ഷം നൽകി
മോഹൻലാൽ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപയും മഞ്ജുവാര്യർ ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപയും നൽകി.ചീഫ് സെക്രട്ടറി ഡോ. വി വേണു, പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ ഒരു ലക്ഷം രൂപ വീതം നൽകി. വിപിഎസ് ഹെൽത്ത് കെയർ ഒരു കോടി രൂപയുടെ മെഡിക്കൽ അവശ്യവസ്തുകൾ കൈമാറുമെന്ന് ചെയർമാൻ ഷംഷീർ വയലിൽ അറിയിച്ചു.
ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് - 50.34 ലക്ഷം, മഹിളാ അസോസിയേഷൻ 35 ലക്ഷം, പെൻഷനേഴ്‌സ് യൂണിയൻ 25 ലക്ഷം, കൊല്ലം മൈലക്കാട് സ്വദേശി രാജീവ് ജോസ് - അഞ്ച് ലക്ഷം, മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ അഞ്ച് ലക്ഷം, കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ - മൂന്ന് ലക്ഷം, കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ - രണ്ടര ലക്ഷം, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) രണ്ട് ലക്ഷം, നടി നവ്യാ നായർ - ഒരു ലക്ഷം, രാജൻ ഗുരുക്കൾ - ഒരു ലക്ഷം, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ഒരു മാസത്തെ ഓണറേറിയം 17, 550 രൂപ, കണ്ടന്റ് ക്രിയേറ്റീവ്സ് ഓഫ് കേരള (യൂട്യൂബേഴ്സ് അസോസിയേഷൻ ഇൻ കേരള) - ഒന്നര ലക്ഷം, ആർച്ച സി അനിൽ മടവൂർ ഒരു ലക്ഷം, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ് ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) - 1.41 ലക്ഷം, സിപിഒ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 1.32 ലക്ഷം എന്നിങ്ങനെയും സംഭാവന നൽകി.
ഫഹദും
നസ്രിയയും
25 ലക്ഷം കൈമാറി
താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. ഇവരുടെ പ്രതിനിധി പി കെ ശ്രീകുമാർ ഡ്രാഫ്റ്റ് ആലപ്പുഴ കലക്ടർ അലക്‌സ് വർഗീസിന് കൈമാറി.ട്രാവൻകൂർ മാറ്റ്‌സ് ആൻഡ് മാറ്റിങ് മാനേജ്‌മെന്റും ജീവനക്കാരും ചേർന്ന് 10 ലക്ഷം രൂപ കലക്ടറെ ഏൽപ്പിച്ചു.
ചെന്നിത്തല
മാസശമ്പളം നൽകും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ ഒരുമാസത്തെ പെൻഷൻ തുക നൽകും. യുഡിഎഫ് കൺവീനർ എം എം ഹസനും ഒരുമാസത്തെ പെൻഷൻ നൽകുമെന്ന് അറിയിച്ചിരുന്നു.
ശോഭ ഗ്രൂപ്പ് 50
വീടുകൾ നല്‍കും
ദുരന്തത്തിന് ഇരയായവർക്ക് 10 കോടിരൂപ ചെലവിൽ 50 വീടുകൾ നിർമിച്ചുനൽകുമെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോൻ അറിയിച്ചു. പി എൻ സി മേനോനും ഭാര്യ ശോഭ മേനോനുംചേർന്ന് സ്ഥാപിച്ച ശ്രീ കുറുംബ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് വീടുകൾ നിർമിച്ചുനൽകുന്നതെന്നും അറിയിച്ചു.
യൂത്ത് ഫ്രണ്ട്
5 വീടുകൾ നിർമിക്കും
ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് അഞ്ച് വീടുകൾ നിർമിച്ചുനൽകുമെന്ന് യൂത്ത് ഫ്രണ്ട് (എം). രക്ഷാപ്രവർത്തനങ്ങൾ കഴിഞ്ഞാലുടൻതന്നെ നിർമാണമാരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു.