വളർത്താം, എന്റെ മക്കളായി
Saturday Aug 3, 2024
കീഴുപറമ്പ് > ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറായി കീഴുപറമ്പ് തൃക്കളയൂര് സ്വദേശി പി കെ ശംസുദ്ദീൻ. കുട്ടികൾ സ്വയംപര്യാപ്‌തരാകുംവരെ സ്വന്തം മക്കളെപോലെ സംരക്ഷിക്കാൻ തയ്യാറാണെന്ന് റിട്ട. അധ്യാപകനായ ശംസുദ്ദീൻ പറഞ്ഞു. മതമോ ജാതിയോ ഒന്നുംപ്രശ്‌നമല്ല. 10 വയസിനുതാഴെ അഞ്ച് വയസിന് മുകളിലുള്ള ഒന്നോ രണ്ടോ കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്നും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. കുറിപ്പ് കണ്ട നിരവധി പേർ വിളിച്ചും നേരിട്ടും തങ്ങളും കുട്ടികളെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ചതായി ശംസുദ്ദീൻ പറയുന്നു. കീഴുപറമ്പ് ഗവ. ഹൈസ്‌കൂൾ യുപി വിഭാഗം അധ്യാപകനായിരുന്നു ശംസുദ്ദീൻ.