ക്യാമ്പിൽ ശബരിതയ്‌ക്ക്‌ 
ജന്മദിനാഘോഷം

Monday Aug 5, 2024
സെന്റ്‌ ജോസഫ്‌ യുപി സ്‌കൂളിലെ ക്യാമ്പിൽ ശബരിതയുടെ ജന്മദിനം ആഘോഷിച്ചപ്പോൾ

മേപ്പാടി > "‘വീട്‌ നഷ്‌ടപ്പെട്ട സങ്കടമൊക്ക അൽപനേരം മറന്നു. ഇവരുടെയൊക്കെ സ്‌നേഹം സന്തോഷം പകർന്നു'’. മേപ്പാടി സെന്റ്‌ജോസഫ്‌ യുപി സ്‌കൂളിലെ ക്യാമ്പിലായിരുന്നു ചൂരൽമല അഭിഷേക്‌ നിവാസിൽ ശബരിതയുടെ ഇരുപതാം പിറന്നാൾ.  ക്യാമ്പിൽ പരിചയപ്പെട്ട കുഞ്ഞുവാവയോട്‌ വെറുതെ പറഞ്ഞതായിരുന്നു ഇന്ന്‌ ജന്മദിനമാണെന്ന്‌...അവൾ പറഞ്ഞ്‌  പലരും അറിഞ്ഞു. ആരും  ഒന്നും പറഞ്ഞില്ല. കുറച്ച്‌ കഴിഞ്ഞപ്പോൾ സർപ്രൈസായി ക്യാമ്പംഗങ്ങളും സംഘാടകരുമെല്ലാം ചേർന്ന്‌ കേക്ക്‌ മുറിച്ച്‌ ജന്മദിനം ആഘോഷമാക്കി –- ശബരിത പറഞ്ഞു. ലാബ്‌ ടെക്‌നീഷ്യനായ ശബരിതയുടെ വീട്‌ പൂർണമായും നശിച്ചിരുന്നു. ശബരിതക്കൊപ്പം അച്ഛനും അമ്മയും  ബന്ധുക്കളും  ക്യാമ്പിലുണ്ട്‌.