23 December Monday

'ആ മുറിപ്പാടുകളെ ഞാൻ ചേർത്തുനിർത്തുന്നു'; കീമോ ചിത്രങ്ങൾ പങ്കുവെച്ച് ഹിന ഖാൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2024

മുംബൈ > അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടചിത്രങ്ങള്‍ പങ്കുവെച്ച് സിനിമാ, ടെലിവിഷന്‍ താരം ഹിനാ ഖാന്‍. ചികിത്സകളുടെ ഭാഗമായി കീമോതെറാപ്പി തുടങ്ങിയിട്ടുണ്ട്. ഇതോടെ ശരീരത്തില്‍ ഉണ്ടായ കലകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ഹിന പങ്കുവെച്ചത്.

 
ചികിത്സയുടെ പുരോഗതിയും ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷയും താരം കുറിപ്പില്‍ സൂചിപ്പിക്കുന്നു. രോഗം മനസിലും ശരീരത്തിലും നൽകിയ മുറിപ്പാടുകൾക്ക് അപ്പുറം പ്രതീക്ഷകളെ അവർ ആരാധകർക്ക് മുന്നിൽ തുറന്നു വെയ്ക്കുന്നു.
 
നിങ്ങളെന്താണ് ഈ ചിത്രത്തിൽ കാണുന്നത്? എന്റെ ശരീരത്തിലുള്ള മുറിപ്പാടുകളോ അതോ എന്റെ കണ്ണിലെ പ്രതീക്ഷയോ? ഈ പാടുകൾ എന്റേതാണ്. ഞാൻ അവയെ ചേർത്ത് നിർത്തുന്നു കാരണം ഇതെന്റെ ചികിത്സാപുരോഗതിയുടെ ആദ്യ സൂചനയാണ്
 
എന്നാണ് ഹിന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചത്.
 
ഏതാനും ദിവസം മുമ്പാണ് ഹിനാ ഖാന് സ്താനാര്‍ബുദം സ്ഥിരീകരിച്ചത്. അര്‍ബുദബാധിതയാണെന്ന വിവരവും താന്‍ രോഗത്തിന്റെ തേഡ് സ്‌റ്റേജിലാണെന്ന കാര്യവും ഹിനാ ഖാന്‍ തന്നെയാണ് അറിയിച്ചത്.
 
കീമോ ചികിത്സയുടെ മുന്നോടിയായി തന്റെ മുടി മുറിക്കുന്ന ദൃശ്യങ്ങൾ നേരത്തെ തന്നെ താരം പങ്കുവെച്ചിരുന്നു. ആരാധകർക്ക് ഇത് വേദനയുടെ വാർത്തയായി തീർന്നു. ഇപ്പോൾ ആരാധകരെയും ആശ്വസിപ്പിച്ച് രോഗത്തിനപ്പുറം ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളെ ആത്മവിശ്വാസത്തോടെ മുന്നോട്ട് വെക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top