തിരുവനന്തപുരം
സ്വകാര്യബസുകൾ വെള്ളിയാഴ്ചമുതൽ ഭാഗികമായി സർവീസ് തുടങ്ങും. ഒറ്റ-–-ഇരട്ട നമ്പർ ക്രമത്തിൽ ഇടവിട്ടായിരിക്കും സർവീസെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വെള്ളിയാഴ്ച ഒറ്റ അക്ക നമ്പർ ബസുകൾ. ശനി, ഞായർ സമ്പൂർണ ലോക്‌ഡൗൺ. തുടർന്ന് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്നുള്ള തിങ്കളാഴ്ചയും ഒറ്റനമ്പർ.
പൂട്ടഴിച്ച
തിരക്ക്
കോവിഡ് രണ്ടാംതരംഗത്തിൽ മെയ് എട്ടുമുതൽ അടച്ചിട്ട സംസ്ഥാനം തുറന്നതോടെ എല്ലാവിഭാഗം ജനങ്ങൾക്കും ആശ്വാസം. കെഎസ്‌ആർടിസി, ട്രെയിൻ സർവീസുകൾ ഭാഗികമായി ആരംഭിച്ചതോടെ അത്യാവശ്യയാത്രക്കാർ പുറത്തിറങ്ങി. അതീവ നിയന്ത്രിത മേഖലകളിലൊഴികെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു. നഗരങ്ങളിലും നിരത്തുകളിലും തിരക്കേറി. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ പൊലീസ് രംഗത്തുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..