ad
Deshabhimani

ഏഷ്യാകപ്പ് 2026; സോഫ്റ്റ്ബോളിൽ ഇന്ത്യക്കായി തൃശൂർക്കാരി മൈസ ജേഴ്സിയണിയും

Asia Cup

മൈസ

വെബ് ഡെസ്ക്

Published on Sep 01, 2026, 07:14 PM | 1 min read

തൃശൂർ: ഒക്ടോബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പ് 2026 ൽ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ തൃശൂർക്കാരി മൈസ ഇന്ത്യൻ ജേഴ്സിയണിയും. അണ്ടർ 15 വനിതാ വിഭാ​ഗത്തിലാണ് കേച്ചേരി-ആളൂർ സ്വദേശിയായ മൈസ (14) ഇന്ത്യക്കായി ഇറങ്ങുന്നത്. എൽഐജി ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് മൈസ.


അഞ്ചാം ക്ലാസ് മുതൽ സോഫ്റ്റ്ബോൾ–ബേസ്ബോൾ പരിശീലനം ആരംഭിച്ച മൈസ ഇതിനകം എട്ട് സംസ്ഥാനതല മത്സരങ്ങളിലും രണ്ട് ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. നിലവിൽ തൃശൂരിലെ മരിയൻസ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.ഒക്ടോബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഇടം നേടിയത് മൈസയുടെ കായികജീവിതത്തിലെ പ്രധാന നേട്ടമാണ്.


കൂടുതൽ ഉയരങ്ങളിലെത്താനുള്ള പരിശീലനത്തിലാണ് ഓർമ ദുബായ് സജീവ പ്രവർത്തകനായ ആബിദ് ആളൂരിന്റെയും ജാസ്മിന്റെയും മകളായ മൈസ.എൻജിനിയറിങ് വിദ്യാർഥിയായ ഫാദിൽ റിഫാനും അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ജസ മെഹവിഷുമാണ് സഹോദരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home